അവകാശം നിഷേധിക്കരുത്

വി.ടി. ആന്‍റണി വട്ടക്കുഴി, ഇളമ്പള്ളി

വിവാഹത്തിനുമുമ്പു യുവതീയുവാക്കന്മാര്‍ പരസ്പരം അറിയേണ്ടതും മനസ്സിലാക്കേണ്ടതും വളരെ ആവശ്യമാണ്. ഇന്നു നിശ്ചയിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളില്‍ പെണ്‍കുട്ടിക്ക് അതിനുള്ള അവസരങ്ങള്‍ തീരെ കുറവാണ്. ചെറുക്കനും ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെയും കുടുംബപശ്ചാത്തലത്തെയും മനസ്സിലാക്കുന്നു. ചിലപ്പോള്‍ ചെറുക്കനും കൂട്ടരും ഒന്നിലധികം പ്രാവശ്യം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നും വരാം. എന്നാല്‍ പാവം പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരം കൊടുക്കുന്നില്ല. മാതാപിതാക്കള്‍ പറയുന്നതു മാത്രം കേള്‍ക്കണം. ജീവിതകാലം മുഴുവന്‍ കഴിയേണ്ട വീടും സാഹചര്യങ്ങളും മനസ്സിലാക്കുവാന്‍ പെണ്‍കുട്ടിക്കും അവകാശമുണ്ട്; അതു നിഷേധിക്കരുത്.

അത് അനാവശ്യവും തന്‍റേടത്തിന്‍റെ ലക്ഷണവുമായി മാതാപിതാക്കളും സമൂഹവും കാണാതെ അതിനുള്ള അവസരം പെണ്‍കുട്ടിക്ക് ഉണ്ടാക്കികൊടുക്കുവാന്‍ തയ്യാറാകണം. ആലോചനയുടെ ആരംഭത്തില്‍ പെണ്‍കുട്ടിക്ക് അവസരം കൊടുക്കണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആലോചനയുടെ ആദ്യഘട്ടവും കഴിഞ്ഞു വേണ്ട അന്വേഷണവും കഴിഞ്ഞു തീരുമാനമെടുക്കുന്നതിനുമുമ്പു പെണ്‍കുട്ടി മാതാപിതാക്കളോടോ സഹോദരങ്ങളോടോ ഒത്തു വരന്‍റെ വീട്ടിലെത്തുന്ന രീതി നടപ്പിലാക്കുന്നതാണ് ഉചിതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org