വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷവും കര്‍മപരിപാടികളും

വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷവും കര്‍മപരിപാടികളും

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ 2020 ഡിസം. മുതല്‍ 2021 ഡിസം. വരെയുള്ള വര്‍ഷം വി. യൗസേപ്പ് പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. 08.12.1870 ല്‍ ഒമ്പതാം പീയൂസ് പാപ്പ വിശുദ്ധ യൗസേപ്പ് പിതാവിനെ സാര്‍വത്രിക സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വര്‍ഷത്തിലാണ് 'പിതൃഹൃദയത്തോടെ' എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വളരെ വലിയ ഉദ്ദേശ്യങ്ങളോടെ ആകണം പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ യൗസേപ്പ് പിതാവിന്റെ വര്‍ഷം നീക്കി വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ വിവിധ തരത്തിലുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യു ന്നുണ്ടാകണം. സാധാരണ നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്നത് കുര്‍ബാന, നൊവേന, ധ്യാനം, ഊട്ടുനേര്‍ച്ച എന്നിവ നടത്തി കാലം തീര്‍ക്കുന്ന പരിപാടിയാണ്. ഇതെങ്കിലും അങ്ങനെ ആകാതിരുന്നാല്‍ മതിയായിരുന്നു.

ശ്രമിച്ചാല്‍ നമുക്ക് വളരെ കാര്യങ്ങള്‍ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ ഈ വര്‍ഷം ചെയ്തു തീര്‍ക്കുവാന്‍ കഴിയും. കേരള ത്തില്‍ തന്നെ പല സ്ഥലങ്ങളിലും ആവശ്യത്തിന് സൗകര്യപ്രദമായ ആരാധനാലയങ്ങള്‍ ഇല്ലാതെ വിശ്വാസികള്‍ ബുദ്ധിമുട്ടു ന്നുണ്ട്. ഇന്ത്യയില്‍ പലയിടത്തും സഭയിലേക്ക് വിശ്വാസം സ്വീകരിക്കാന്‍ പലരും കടന്നുവരുന്നുണ്ട്. അവിടെ നമുക്ക് ആരാ ധനാലയങ്ങള്‍ അവര്‍ക്കു വേണ്ടി നിര്‍മിച്ചു നല്‍കുവാന്‍ കഴിയുന്നില്ല.

കേരളത്തിലെ പല ഇടവകകളും, രൂപതകളും, അതിലെ ചില വിശ്വാസികളെങ്കിലും സമ്പന്നരും കൊടുക്കാന്‍ തയ്യാറുള്ളവരുമാ ണ്. ഇന്ന് നടന്നു കൊണ്ടിരിക്കുന്ന വിവാഹങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും വലിയ പണചിലവില്ല. അതെല്ലാം സ്വരൂപിച്ച് സെന്റ്‌ജോസഫ് ആലയങ്ങള്‍ ഉണ്ടാക്കി കൊടുക്കു വാന്‍ നമുക്കു കഴിയും. ഇടവകകളും രൂപതകളും വിശ്വാസികളും പണം സ്വരൂപിച്ച് വേണ്ടാത്ത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തി പണം ധൂര്‍ത്തടിക്കുകയാണ്.

ഇന്ന് പല കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. നാം എല്ലാവരും കൂട്ടിവച്ചിരിക്കുന്ന ഗോതമ്പുമണികള്‍ കുറച്ചെങ്കിലും അഴിഞ്ഞാല്‍ എല്ലാം ശരിയാകും. എല്ലാ ഇടവകകളിലും സെന്റ് ജോസഫ് ട്രസ്റ്റുകള്‍ ഉണ്ടാകണം. അതിലൂടെ പണം സ്വരൂപിച്ച് ഇടവകയിലെ ആവശ്യക്കാരെ കണ്ടെത്തി ഓരോ അംഗത്തിനും അത്യാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കണം. സ്വന്തം സഹോദരങ്ങളെ സഹായിച്ചില്ലെങ്കില്‍ പിന്നെ എന്ത് ക്രൈസ്തവികത. അവരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. കല്യാണം നടക്കാത്ത യുവാക്കളും യുവതികളുമെല്ലാം നമ്മുടെ ഇടവകകളില്‍ ഉണ്ട്. അതിലെല്ലാം പല വിധത്തില്‍ ഇടപെടാന്‍ നമുക്ക് കഴിയും. ഇടവക ജനങ്ങള്‍ക്ക് ഗുണപ്പെടുന്ന രീതിയില്‍ സന്നദ്ധ സംഘടനകള്‍ക്ക് രൂപംകൊടുക്കണം.

വിദേശങ്ങളിലും, മറ്റു ചില സ്ഥലങ്ങളിലും ഉള്ളതു പോലെ നമ്മുടെ പള്ളികളില്‍ വലിയ ചാരിറ്റിബോക്‌സുകള്‍ സ്ഥാപിച്ച് പുതിയതും അല്ലെങ്കില്‍ ഉപയോഗപ്രദവുമായ വസ്തുക്കള്‍ ശേഖരിച്ച് സൗജന്യമായി ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ കഴിയും. നമ്മുടെ പല വീടുകളിലും ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പക്ഷെ അവയെല്ലാം വെറുതെ നശിച്ചുപോകുകയാണ്. അതെല്ലാം പള്ളിയിലെ ചാരിറ്റി കോര്‍ണറുകളില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കണം.

ഈ കൊറോണക്കാലത്ത്, ഇടവക ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയണം. അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കണം. പ്രതിരോധ മരുന്നുകളും, കുത്തിവയ്പ്പും ബുദ്ധിമുട്ടുള്ളവര്‍ക്കു സൗജന്യമായും അല്ലാത്തവരില്‍ നിന്നും പണം സ്വീകരിച്ചും പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിക്കൊടുക്കണം.

അതുപോലെ നേത്രദാനവും കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയുള്ള കേശദാനവും പ്രോത്സാഹിപ്പിക്കാവുന്നതാണ്. അവയവ ദാനത്തിനും പ്രചോദനം നല്‍കണം. ഇതെല്ലാം ചേരുമ്പോള്‍ യൗസേപ്പ് പിതാവിന്റെ വര്‍ഷം മഹത്വകരവും ക്രിയാത്മ കവുമായിത്തീരും.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org