സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ ചാന്‍റിനു സിനഡിന്‍റെ അംഗീകാരം

സീറോ മലബാര്‍ സഭയുടെ പരിശുദ്ധ കുര്‍ബാനയാഘോഷത്തിനായി മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കലിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആരാധനാക്രമ ആലാപനരീതി (ലിറ്റര്‍ജിക്കല്‍ ചാന്‍റ്) സഭാസിനഡ് അംഗീകരിച്ചു. ലിറ്റര്‍ജിക്കല്‍ ചാന്‍റ് ആരാധനാസമൂഹത്തിന്‍റെ ഉപയോഗത്തിനായി നല്‍കിയിട്ടുണ്ട്. ലിറ്റര്‍ജിക്കല്‍ ചാന്‍റനുസരിച്ച് കുര്‍ബാനയുടെ സിഡിയും സംഗീത സ്വരചിഹ്നങ്ങളോടുകൂടിയ പുസ്തകവും സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ ലഭിക്കും. പരിശുദ്ധ കുര്‍ബാനയര്‍പ്പണം കൂടുതല്‍ ഭക്തിനിര്‍ഭരവും അനുഭവാത്മകവുമാക്കുന്നതിനു ലിറ്റര്‍ജിക്കല്‍ ചാന്‍റ് സഹായകമാകുമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org