ആരാധനക്രമ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു

ആരാധനക്രമ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു

സീറോ മലബാര്‍സഭയുടെ ആരാധനക്രമകമ്മീഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിവാഹവാഗ്ദാനക്രമവും സുവിശേഷ പ്രഘോഷണ മാര്‍ഗരേഖയും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ വച്ച് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മെല്‍ബണ്‍ രൂപതാ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, പാലാ രൂപതാ എമിരറ്റസ് ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി സിനഡ് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ വിവാഹവാഗ്ദാന ക്രമ ഗ്രന്ഥമാണിത്. ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും സിനഡില്‍ വച്ച് പ്രകാശനം ചെയ്യുകയുണ്ടായി.

റോമില്‍നിന്നും പ്രസിദ്ധീകരിച്ച സുവിശേഷ പ്രഘോഷണ ഡയറക്ടറിയുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി തയ്യാറാക്കിയ സുവിശേഷപ്രഘോഷണമാര്‍ഗരേഖ എന്ന ഗ്രന്ഥവും സിനഡ് ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഫാ. പോളി മണിയാട്ട്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രകാശനചടങ്ങില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org