ലിറ്റര്‍ജി ആദ്ധ്യാത്മിക ജീവിതത്തിന്‍റെ ശക്തിസ്രോതസ്സ് -മാര്‍ ജോര്‍ജ് ആലഞ്ചേരി

ലിറ്റര്‍ജി ആദ്ധ്യാത്മിക ജീവിതത്തിന്‍റെ ശക്തിസ്രോതസ്സ് -മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രിസ്തീയ ആദ്ധ്യാത്മികജീവിതത്തിന്‍റെ ഉറവിടവും കേന്ദ്രബിന്ദുവുമാണ് ലിറ്റര്‍ജിയെന്ന് സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സെന്‍ട്രല്‍ ലിറ്റര്‍ജി കമ്മീഷന്‍റെ പുതിയ സമിതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലിറ്റര്‍ജിയെന്നത് സഭയുടെ പൊതുപൈതൃകവും വ്യക്തിഗതസഭകളുടെ തനിമ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകവുമാണ്.

ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ലിറ്റര്‍ജി കമ്മീഷനിലെ മെത്രാന്‍സമിതി അംഗമായ മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സിസ്റ്റര്‍ ജീവാ മരിയ എന്നിവര്‍ പ്രസംഗിച്ചു. ഭാരതത്തിലെ വിവിധ രൂപതകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പ്രതിനിധികള്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org