സ്നേഹത്തില്‍ വളരണമെങ്കില്‍ ക്രിസ്തുവിനെ കൂടെ നിറുത്തുക- ഫ്രാന്‍സിസ് മാര്‍പാപ്പ

സ്നേഹത്തില്‍ വളരണമെങ്കില്‍ ക്രിസ്തുവിനെ കൂടെ നിറുത്തുക- ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വര്‍ഗത്തിലേയ്ക്കുള്ള ശരിയായ പാതയില്‍ നിലനില്‍ക്കാനും ദൈവത്തോടും അയല്‍ക്കാരോടുമുള്ള സ്നേഹത്തില്‍ വളരാനും ഒരേയൊരു മാര്‍ഗമേ ക്രൈസ്തവര്‍ക്കുള്ളൂവെന്നും അതു ക്രിസ്തുവിനോടും അവിടുത്തെ സ്നേഹത്തോടും ചേര്‍ന്നു നില്‍ക്കുക എന്നതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യേശുവില്‍ നിന്നും അവിടുത്തെ സ്നേഹത്തില്‍ നിന്നും ഒരാള്‍ അകന്നു പോകുമ്പോള്‍ അയാള്‍ക്കു സ്വയം നഷ്ടമാകുകയും അയാളുടെ അസ്തിത്വം നിരാശയിലേയ്ക്കും അസംതൃപ്തിയിലേയ്ക്കും വഴിമാറുകയും ചെയ്യുന്നു. യേശു നമ്മോടൊപ്പമുണ്ടെങ്കില്‍ നമുക്ക് സുരക്ഷിതമായി മുന്നോട്ടു പോകാനും പ്രതിബന്ധങ്ങളെ മറികടക്കാനും കഴിയും – മാര്‍പാപ്പ വിശദീകരിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

ജീവിതത്തിന്‍റെ ശരിയായ ദിശ കണ്ടെത്തുന്നതിന് എല്ലാവര്‍ക്കും സത്യം ആവശ്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. സത്യം ക്രിസ്തുവാണ്. അവന്‍ നമുക്കു വഴികാട്ടുകയും പാതകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു – മാര്‍പാപ്പ വ്യക്തമാക്കി. പ്രസംഗത്തിനു ശേഷം സമീപ ദിവസങ്ങളിലുണ്ടായ വിവിധ ദുരന്തങ്ങള്‍ക്ക് ഇരകളായവരോടു മാര്‍പാപ്പ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org