Latest News
|^| Home -> International -> ഇംഗ്ലണ്ടിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു പതിനായിരം പേരെത്തി

ഇംഗ്ലണ്ടിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു പതിനായിരം പേരെത്തി

Sathyadeepam

ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പതിനായിരം വിശ്വാസികള്‍ പങ്കെടുത്തു. ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുപ്രദക്ഷിണങ്ങളില്‍ ഒന്നായി ഇതു മാറി. 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനവേളയിലാണ് ഇത്രയും വിശ്വാസികള്‍ ഇതിനു മുമ്പ് പൊതുവേദിയില്‍ ഒത്തു കൂടിയത്. “ഞാന്‍ ജീവന്‍റെ അപ്പമാകുന്നു” എന്ന പ്രമേയവുമായി നടത്തിയ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചായിരുന്നു പ്രദക്ഷിണം. ഇംഗ്ലണ്ടില്‍ ഇതിനു മുമ്പ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയത് 1908-ല്‍ ആയിരുന്നു.

സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്‍റെയും ഒരു ചൈതന്യത്തിലാണ് ദിവ്യകാരുണ്യപ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടതെന്ന് ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സ് പറഞ്ഞു. ലൈംഗിക ചൂഷണ വിവാദങ്ങളാണ് കാര്‍ഡിനല്‍ സൂചിപ്പിച്ചത്. പാശ്ചാത്യസഭയെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലും ഇംഗ്ലണ്ട് പോലൊരു രാജ്യത്ത് ദിവ്യകാരുണ്യപ്രദക്ഷിണത്തിനു പതിനായിരം വിശ്വാസികള്‍ പങ്കെടുക്കാനെത്തിയത് സഭാവൃത്തങ്ങള്‍ക്ക് സന്തോഷം പകര്‍ന്നിട്ടുണ്ട്.

Leave a Comment

*
*