ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്

കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫമിലിയ ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി, കിഷന്‍ എന്നിവരടങ്ങുന്ന കുടുംബം ഒന്നാം സ്ഥാനത്തെത്തി. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യു, റീന, ലീനസ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും പാലക്കാട് രൂപതയിലെ ജോര്‍ജ് ആലുമ്മൂട്ടില്‍, സുജ, സാനിയ എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ലോഗോസ് ഫമിലിയയ്ക്ക് 25000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുമാണു സമ്മാനം. രണ്ടാം സ്ഥാനത്തെത്തിയ കുടുംബത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ കുടുംബത്തിന് 5000 രൂപയും സമ്മാനമായി നല്കി.

ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മോസ്റ്റ് റവ. ഡോ. അബ്രാഹം മാര്‍ യുലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org