ലോഗോസ് ക്വിസ്: സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 14 നും

Published on

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്‍റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍ 30-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ 3.30 വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. ഈ വര്‍ഷം 40 രൂപതകളില്‍ നിന്നായി അഞ്ചര ലക്ഷത്തോളം മത്സരാര്‍ഥികളാണ് ലോഗോസ് പരീക്ഷ എഴുതുന്നത്. ബധിരര്‍ക്കായും ഈ വര്‍ഷം ലോഗോസ് പരീക്ഷ സംഘടിപ്പിക്കപ്പെടുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നും 60923 പേരും തൃശൂര്‍ അതിരൂപതയില്‍നിന്ന് 45628 പേരും പാലാ രൂപതയില്‍നിന്ന് 41480 പേരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച ചങ്ങനാശ്ശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, കോട്ടപ്പുറം, മാനന്തവാടി എന്നീ രൂപതകളിലെ സാഹചര്യം കണക്കിലെടുത്ത് അവര്‍ക്കായി മാത്രം ഒക്ടോബര്‍ 14-ാം തീയതി ഉച്ചകഴിഞ്ഞ് പ്രത്യേക ലോഗോസ് ക്വിസ് പരീക്ഷ നടത്തുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു. മൂന്നു കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാനതല പരീക്ഷ നവംബര്‍ 11-നായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org