Latest News
|^| Home -> National -> കെസിബിസി ലോഗോസ് ബൈബിള്‍ ക്വിസ്: ബെനീറ്റ പീറ്റര്‍ പ്രതിഭ

കെസിബിസി ലോഗോസ് ബൈബിള്‍ ക്വിസ്: ബെനീറ്റ പീറ്റര്‍ പ്രതിഭ

Sathyadeepam

കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാമതെത്തി ബെനീറ്റ പീറ്റര്‍ 2017-ലെ ലോഗോസ് പ്രതിഭയായി. ഇരിഞ്ഞാലക്കുട രൂപതയിലെ ബെനീറ്റ പീറ്റര്‍ 520000 പേരില്‍നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. പിഒസി സുവര്‍ണജൂബിലി പ്രത്യേക അവാര്‍ഡ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ലിസ്സി ജെയിംസ് കരസ്ഥമാക്കി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനു പുറത്തുനിന്നുമുള്ള 37 രൂപതകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറ് പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. നവംബര്‍ 23-25 തീയതികളില്‍ ആറു ഗ്രൂപ്പുകളുടെ ഫൈനല്‍ മത്സരങ്ങളും നടന്നു. സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെനീറ്റ പീറ്റര്‍. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ – റോസ് മേരി (കോട്ടപ്പുറം), ബി – അല്‍ഫോന്‍സ് റോസ് (തലശ്ശേരി), ഡി – റോസ് മേരി (കോതമംഗലം), ഇ – ലിസ്സി ജെയിംസ് (എറണാകുളം-അങ്കമാലി), എഫ് – മേരി പോള്‍ (പാലാ). കേരളത്തിനു പുറത്തുനിന്ന് ഒന്നാംസ്ഥാനത്തെത്തിയത് ഡോ. സിന്ധു പോള്‍ ആണ്. ലോഗോസ് ഫാമിലി ക്വിസ് ഫൈനലില്‍ പാലാ രൂപതയിലെ ജോസഫ് കല്ലറയ്ക്കലും കുടുംബവും ഒന്നാം സ്ഥാനത്തെത്തി. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യുവിന്‍റെ കുടുംബം രണ്ടാം സ്ഥാനത്തിനും ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കലിന്‍റെ കു ടുംബം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

സമാപനസമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. അബ്രാഹം മാര്‍ യൂലിയോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോയി പാലയ്ക്കല്‍, മാത്യു കണ്ടിരിക്കല്‍, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി, വൈസ് ചെയര്‍മാന്‍ ആന്‍റണി പാലിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*