ലോകം ആണവായുധ മുക്തമാക്കാന്‍ ലോകനേതാക്കള്‍ ശ്രമിക്കണം -വത്തിക്കാന്‍

Published on

ലോകത്തെ ആണവായുധമുക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു ലോകനേതാക്കളോടു വത്തിക്കാന്‍ ആവശ്യപ്പെട്ടു. പുതിയൊരു ആണവായുധമത്സരം ലോകത്തില്‍ ഉണ്ടായിവരുന്നത് ചെറുക്കണമെന്നും സമാധാനത്തിനുള്ള ഭീഷണികള്‍ വര്‍ദ്ധിക്കുന്നത് ഇല്ലാതാക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ബെര്‍ണദിത്തോ ഓസ പറഞ്ഞു. യുഎന്‍ 2017-ല്‍ പാസ്സാക്കിയ ആണവായുധ നിരോധന ഉടമ്പടി നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നു രണ്ടു യുഎന്‍ സമിതികളുടെ യോഗങ്ങളില്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. 122 രാജ്യങ്ങള്‍ അംഗീകരിക്കുകയും നെതര്‍ലന്‍ഡ്സ് മാത്രം എതിര്‍ക്കുകയും ചെയ്തതായിരുന്നു ഉടമ്പടി. പക്ഷേ 69 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. ആണവായുധങ്ങള്‍ ഉള്ള രാജ്യങ്ങളൊന്നും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇത്തരം ഉടമ്പടികള്‍ നിരായുധീകരണപ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ഘടകങ്ങളാണെന്നു ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ് ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് ലോകരാജ്യങ്ങള്‍ അക്ഷീണം പ്രയത്നിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org