ലോകമതസമ്മേളനം ബാംഗ്ലൂരില്‍ സമാപിച്ചു

വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍റര്‍ റിലീജിയസ് കൗണ്‍സിലിന്‍റെയും  ധര്‍മ്മാരാം വിദ്യാക്ഷേത്രം  ബംഗളൂരുവിന്‍റെ സംയുക്താഭിമുഖ്യത്തില്‍ 13-ാമത് ലോകമതസമ്മേളനം ബംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നടന്നു. "അംഗീകരിക്കുക, ആദരിക്കുക, വൈവിധ്യങ്ങളെ ആഘോഷമാക്കുക" എന്നതായിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം. ഉദ്ഘാടന സമ്മേളനത്തില്‍ വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍റര്‍ റിലീജിയസ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്വാമി സദാശിവാനന്ദ അദ്ധ്യക്ഷനായിരുന്നു. ജാതിമതവിഭാഗീയ ചിന്തകള്‍ക്കതീതമായി എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഒന്നിച്ചു ചേരുന്ന ആഘോഷം സമൂഹത്തില്‍ നന്മ നിലനില്‍ക്കുന്നതിനെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ജനറല്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. ആമുഖ പ്രഭാഷണം നടത്തി. ധര്‍മ്മാരാം കോളജ് റെക്റ്റര്‍ റവ. ഡോ. ജോര്‍ജ് എടയാടിയില്‍, സി.എം.ഐ. വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റ് റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍, വ്യാസയോഗ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി പ്രോചാന്‍സലര്‍ ഡോ. കെ. സുബ്രഹ്മണ്യം എന്നിവര്‍ പ്രസംഗിച്ചു.

ഡോ. സി.വി. ആനന്ദബോസ് ഐഎഎസ്, അലഹബാദ് ഹിഗിന്‍ ബോദം സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. ജെറ്റി ഒലിവര്‍, ഡോ. എ.കെ. മര്‍ച്ചന്‍റ്, ഡോ. കോസ്മോസ് ഷെഖാവത്ത്, ആനന്ദബാന്ദ, ചിരഞ്ജീവി സിംഗ,് ഗുരുജി വിനയ് വിനോകര്‍, എം.ഇ.എസ്. നേതാവ് ഡോ. മുംതാസ് അഹമ്മദ്, ഡോ. എ.കെ. മുഹമ്മദ് താഹിര്‍, സായി കൃഷ്ണന്‍, നസ്രീന്‍ നിസാം, ഷാരോണ്‍സാംസണ്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേണല്‍ വി.എസ്.എം. മക്കാര്‍, ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, റവ. ജോസ് നന്ദിക്കര സി.എം.ഐ., ആര്‍. രേവതി, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ മോഡറേറ്റരായിരിക്കും. സമ്മേളനത്തോടനുബന്ധിച്ചു നടന്ന സമാധാന റാലി ബാംഗ്ളൂര്‍ ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ. ഡോ. ബര്‍ണാഡ് മോറസ് ഉദ്ഘാടനം ചെയ്തു. സമാധാനസമ്മേളനത്തില്‍ മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ മുഖ്യാതിഥിയായിരിരുന്നു. വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെ ഭാരതത്തിന് അകത്തും പുറത്തുനിന്നുമായി 250 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org