ലോകസമാധാനത്തിനാവശ്യം സംഭാഷണത്തിനുള്ള വിനയം -ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകസമാധാനത്തിനാവശ്യം സംഭാഷണത്തിനുള്ള വിനയം -ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിയാത്ത നേതാക്കള്‍ക്ക് സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. 'ശത്രു'വായി കരുതുന്നവരെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം ഒരു മേശയ്ക്കു ചുറ്റും ഇരിക്കാനും സംസാരിക്കാനും കഴിയാത്ത നേതാക്കള്‍ക്ക് സ്വന്തം ജനതകളെ സമാധാനത്തിലേയ്ക്കു നയിക്കാനാവില്ല. ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് വിനയം ആവശ്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു. ലോകസമാധാനത്തിനായി പഠനങ്ങളും പരിശ്രമങ്ങളും നടത്തുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ലോകസമാധാനവും ദാരിദ്ര്യവും താന്‍ എന്നും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന കാര്യങ്ങളാണെന്നു മാര്‍പാപ്പ പറഞ്ഞു. ദാരിദ്ര്യവും യുദ്ധവും എന്നും സഹനത്തോടും വിദ്വേഷത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിനും സമാധാനവും നീതിയും സ്ഥാപിക്കുന്നതിനും യുവജനങ്ങള്‍ പ്രതിബദ്ധരായിരിക്കണം. സമാധാനം എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org