എല്‍.ആര്‍.സി. സെമിനാര്‍ നടത്തി

എല്‍.ആര്‍.സി. സെമിനാര്‍ നടത്തി

കൊച്ചി: "തോമാശ്ലീഹായുടെ നടപടികള്‍" എന്ന പുരാതന ലിഖിതരേഖ ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ വിലപ്പെട്ട ആത്മീയസ്രോതസാണെന്നു സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സഭയുടെ ഗവേഷണപഠന വിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ (എല്‍ആര്‍ സി) സംഘടിപ്പിച്ച 56-ാമതു ത്രിദിന സെമിനാറിന്‍റെ സമാപനസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തോമാശ്ലീഹായില്‍നിന്നു ക്രിസ്തുവിശ്വാസം ഏറ്റു വാങ്ങിയ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ദൈവശാസ്ത്ര വിചാരങ്ങളിലേക്കു "തോമാശ്ലീഹായുടെ നടപടികള്‍" എന്ന പുരാതനരേഖ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫ്രാന്‍സിലെ ലിയോണ്‍സ് കാത്തലിക് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍മാരായ ഫാ. ഏലി എയ്റൂളെ, മാക്സിം യെവാദിയന്‍, ഫ്രഞ്ച് സയന്‍സ് അക്കാഡമി അംഗം പ്രഫ. പിയെര്‍ പെരിയെ എന്നിവര്‍ പ്രസംഗിച്ചു.

ലിയോണ്‍സ് കാത്തലിക് സര്‍വകലാശാല കേന്ദ്രീകരിച്ചു തോമാശ്ലീഹായുടെ ഭാരതത്തിലെ അപ്പസ്തോല പ്രവര്‍ത്തനങ്ങളെക്കുറിച്ചു നടന്നുവരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രഫസര്‍മാര്‍ വിശദീകരിച്ചു.
ഇന്ത്യന്‍, ഫ്രഞ്ച് ഗവേഷകരുടെ കൂട്ടായ ശ്രമത്തിലൂടെ ഗവേഷണം മുമ്പോട്ടു കൊണ്ടുപോകണമെന്നും യൂണിവേഴ്സിറ്റിയുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അവര്‍ അറിയി ച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ജെയിംസ് കുരികിലം കാട്ട്, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, റവ. ഡോ. ജിഫി മേക്കാട്ടുകുളം, പ്രഫ. ജോര്‍ജ് മേനാച്ചേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. നോബിള്‍ മണ്ണാറത്ത്, സിസ്റ്റര്‍ ബ്ലെസിന്‍ ജോസ്, ടോമി ജോസഫ് അറയ്ക്കല്‍, ബിന്‍റു മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org