ലൗ ജിഹാദ് എന്ന പീഡന ജിഹാദ് വിഷയത്തില്‍ സമൂഹ മനഃസാക്ഷി ഉണരണം – കെ സി ബി സി വനിതാ കമ്മീഷന്‍

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്തും മത പരിവര്‍ത്തനം നടത്തുന്ന കാടത്തത്തെ ചെറുക്കുവാന്‍ നാട്ടിലെ സാമൂഹ്യ – സാംസ്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കെസിബിസി വനിതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും വ്യക്തമായ തെളിവുകള്‍ നല്‍കി പരാതിപ്പെട്ടിട്ടും ശക്തമായ നടപടികളുണ്ടാകാത്തത് ഖേദകരമാണ്. നിര്‍ബന്ധിത മതംമാറ്റം ഭരണഘടനാ വിരുദ്ധമാണെന്നിരിക്കേ അതു നടത്തുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടാകാത്തത് ആശങ്കാജനകമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും കെസിബിസി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പീഡനങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തപ്പെടുന്നു എന്നത് അന്യനാടുകളിലേക്കും മറ്റും പഠിക്കാനായി മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. മനുഷ്യത്വത്തിനെതിരായി ഭീകരവാദികള്‍ നടത്തുന്ന കാടത്തമായി മാത്രമേ ഇതിനെ കാണാനാവൂ. മതംമാറ്റത്തിനായി ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വസ്തുത ആശങ്കപ്പെടുത്തുന്നതാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനെന്ന വ്യാജേന നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകണം. കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ഫ്രാന്‍സിസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷീജ എബ്രാഹം, ആനി ജോസഫ്, ഡല്‍സി ലൂക്കാച്ചന്‍, റോസക്കുട്ടി എബ്രാഹം, കര്‍മ്മലി സ്റ്റീഫന്‍ റീത്താമ്മ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org