മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം പുരോഹിതനായി

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം പുരോഹിതനായി

അന്താരാഷ്ട്ര ഫുട്ബോള്‍ താരമായിരുന്ന ഐര്‍ലണ്ടുകാരനായ ഫിലിപ് മ്യുള്‍റൈന്‍ കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായി. 14-ാം വയസ്സില്‍ തന്‍റെ ഇടവകയുടെ ഫുട്ബോള്‍ ടീമില്‍ അംഗമായിരിക്കെയാണ് കളിമികവു കണ്ട് മാഞ്ചസ്റ്റര്‍ യു ണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ യുവവിഭാഗത്തിലേയ്ക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടത്. അവിടെ മികച്ച പരിശീലനം നേടിയ ഫിലിപ്, ഡേവിഡ് ബെക്കാമിനെ പോലുള്ള സുപ്രസിദ്ധ താരങ്ങള്‍ക്കൊപ്പം കളിച്ചു. തുടര്‍ന്ന് തന്‍റെ ജന്മനാട്ടിനടുത്തുള്ള നോര്‍വിച്ച് സിറ്റി ക്ലബ്ബിലേയ്ക്കു മാറി. ആ ക്ലബ്ബിനു നിരവധി വിജയങ്ങള്‍ സമ്മാനിച്ചു. ഐറിഷ് ടീമിലംഗമായി 27 അന്താരാഷ്ട്രമത്സരങ്ങളില്‍ പങ്കെടുത്തു. വന്‍തുക പ്രതിഫലം വാങ്ങുന്ന താരമായിരിക്കെയാണ് പരിക്കുകളെ തുടര്‍ന്നു വിരമിച്ചത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികെയാണ് പൗരോഹിത്യത്തിലേയ്ക്കുള്ള വിളി സ്വീകരിക്കുന്നത്. രൂപതാ സെമിനാരിയിലാണ് അദ്ദേഹം ചേര്‍ന്നത്. ഏതാനും വര്‍ഷങ്ങളിലെ സെമിനാരി പരിശീലനത്തിനു ശേഷം ഡൊമിനിക്കന്‍സ് എന്നറിയപ്പെടുന്ന ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ്സ ന്യാസസഭയിലേയ്ക്കു മാറി.

ഡൊമിനിക്കന്‍ സന്യാസിയും വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്‍റെ അസി. സെക്രട്ടറിയുമായ ആര്‍ച്ചുബിഷപ് ജോസഫ് അഗസ്റ്റിന്‍ ഡി നോയിയ ആണു ഡബ്ലിനില്‍ വച്ചു പട്ടം നല്‍കിയത്. രൂപതാ മെത്രാനും സംബന്ധിച്ചു. ബെല്‍ഫാസ്റ്റിലെ തന്‍റെ ഇടവകയായ സെ. ഒലിവര്‍ പള്ളിയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. ഐര്‍ലണ്ടിലെ കൗണ്ടി കില്‍ഡേറിലുള്ള ന്യൂബ്രിഡ്ജ് കോളേജില്‍ ചാപ്ലിനായിട്ടായിരിക്കും അദ്ദേഹത്തിന്‍റെ പ്രഥമ സേവനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org