മാധ്യമങ്ങളില്‍ നന്മയുടെ വക്താക്കളാകുവാന്‍ യുവജനങ്ങള്‍ക്കാകണം: മാര്‍ മാത്യു മൂലക്കാട്ട്

മാധ്യമങ്ങളില്‍ നന്മയുടെ വക്താക്കളാകുവാന്‍ യുവജനങ്ങള്‍ക്കാകണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച മാധ്യമ ശില്പശാല കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് പ്രദീപ് മാത്യു നല്ലില അദ്ധ്യക്ഷത വഹിച്ചു. മാധ്യമ സംസ്ക്കാരത്തിന്‍റെ കാലഘട്ടത്തിന്‍റെ മാറ്റങ്ങളെപ്പറ്റിയും നവമാധ്യമങ്ങളുടെ അനിവാര്യതയും ശില്പശാലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാള മനോരമ സീനിയര്‍ സബ്എഡിറ്റര്‍ രാജു മാത്യു ക്ലാസ്സിന് നേതൃത്വം നല്‍കി. നവീകരിച്ച പുതിയ വെബ്സെറ്റിന്‍റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിച്ചു. മീഡിയ വര്‍ക്ക്ഷോപ്പില്‍ കെസിബിസി ജാഗ്രത സെക്രട്ടറി ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ജോസ് പടമാട്ടുമ്മല്‍ സംസ്ഥാന ഭാരവാഹികളായ ബിബിന്‍ ചെമ്പക്കര, റീതു ജോസഫ്, ജിഫിന്‍ സാം, റോമ്പിന്‍സ് വടക്കേല്‍, നീതു എം. മാത്യൂസ്, രേഷ്മ കുര്യാക്കോസ്, ബിനോയി പി. കെ, കോട്ടയം അതിരൂപത ഭാരവാഹികളായ ഫാ. സൈമണ്‍ പുല്ലാട്ട്, മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, സിറിയക് ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 31 രൂപതകളില്‍ നിന്നുള്ള മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org