ആറുവയസ്സുകാരിയോട് ക്രൂരത ആര്‍ച്ചുബിഷപ്പ് അപലപിച്ചു

Published on

മധ്യപ്രദേശിലെ ദമോ ജില്ലയില്‍പെട്ട ഗ്രാമത്തില്‍ ആറു വയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. കൂട്ടുകാരുമൊത്തു വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുഞ്ഞാണ് പീഡനത്തിന് ഇരയായത്. അവളുടെ കണ്ണുകള്‍ക്കും സാരമായ പരിക്കേറ്റിരുന്നു. അക്രമികളെ തിരിച്ചറിയാതിരിക്കാന്‍ കണ്ണുകളില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. ഗുരുതരാവസ്ഥയില്‍ ജബല്‍ പൂരിലെ ആശുപത്രിയില്‍ കഴിയുകയാണ് ബാലിക.

സംഭവത്തില്‍ അഗാധമായി വേദനിക്കുന്നുവെന്ന് ആര്‍ച്ചു ബിഷപ് കൊര്‍ണേലിയോ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ വലിയ ഇടിത്തീയാണ് സൃഷ്ടിക്കുന്നത്. മധ്യപ്രദേശിലെ സഭ ഒന്നാകെ സംഭവത്തെ അപലപിക്കുന്നു. സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് കുടുംബങ്ങളില്‍നിന്നു തന്നെ ശിക്ഷണം നല്‍കേണ്ടതുണ്ടെന്നും വിദ്യാലയങ്ങളിലും സമൂഹങ്ങളിലും സ്ത്രീകളോടുള്ള ആദരവിന്‍റെ ചിന്ത വ്യാപകമാകണമെന്നും ആര്‍ച്ച്ബിഷപ്പ് സൂചിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org