മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരായ വ്യാജ കേസുകള്‍ പിന്‍വലിക്കണം

മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ ബിജെപി ഭരണകൂടം എടുത്തിട്ടുള്ള വ്യാജ കേസുകള്‍ പിന്‍വലിക്കണമെന്ന് രാഷ്ട്രീയ ഇസൈ മഹാസംഘ് എന്ന വിവിധ സഭകളുടെ കൂട്ടയായ്മയുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം നിയമന്ത്രി പി.സി. ശര്‍മ്മയ്ക്കു നല്‍കിയതായും വ്യാജ കേസുകള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കിയ ഫാ. ആനന്ദ് മുട്ടുംഗല്‍ പറഞ്ഞു.

മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കേസു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ പ്രതിനിധി സംഘം മന്ത്രിയെ ധരിപ്പിച്ചു. ക്രിസ്ത്യാനികള്‍ മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണെന്ന ധാരണയും അവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ചുമത്തി കേസെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതായി സഭാ നേതാക്കള്‍ സൂചിപ്പിച്ചു. ബിജെപിയുടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇത്തരത്തില്‍ 264 കേസുകളാണ് എടുത്തിട്ടുള്ളത്. ക്രൈസ്തവരെ ഇകഴ്ത്തിക്കാട്ടാനും ദരിദ്രര്‍ക്കും അധഃ സ്ഥിതര്‍ക്കുമായി അവര്‍ ചെയ്യുന്ന സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രാഷ്ട്രീയ ഇസൈ മഹാസംഘ് നേതാക്കള്‍ ആരോപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org