പാതയോരത്തെ മദ്യശാല നിരോധനം അട്ടിമറിക്കരുത്

പാതയോരത്തെ മദ്യശാല നിരോധനം അട്ടിമറിക്കരുത്

കൊച്ചി: സുപ്രീം കോടതിയുടെ പാതയോര മദ്യശാല നിരോധനം അട്ടിമറിക്കരുതെന്നും നിരുപാധികം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി വെല്‍ഫെയര്‍ സെന്‍ററില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഒന്നാം ഫൊറോനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപത സമിതി പ്രസിഡന്‍റ് ഷാ ജന്‍ പി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആഗ്നസ് സെബാസ്റ്റ്യന്‍, മോളി ജോയി, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പല്‍, ജൂഡ് തദേവൂസ്, സോഫിയ മാക്സിമിന്‍, എം. ഡി. റാഫേല്‍, കെ.വി. ക്ലീറ്റസ്, സി. ജെസീന്ത, ഐ.സി. ആന്‍റണി, തങ്കച്ചന്‍ വെളിയില്‍, എം.എ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org