പ്രളയദുരന്തത്തിന്‍റെ മറവില്‍ മദ്യപ്രളയം -മദ്യവിരുദ്ധ സമിതി

കൊച്ചി: പ്രളയദുരന്തത്തിന്‍റെയും, മറ്റ് വിവാദങ്ങളുടെയും മറവിലൂടെ സംസ്ഥാനത്ത് മദ്യപ്രളയം സൃഷ്ടിക്കപ്പെടുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റി. പ്രളയം സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നും കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെ വീണ്ടും കഷ്ടതയിലേക്ക് കൂപ്പുകുത്താനേ സര്‍ക്കാരിന്‍റെ മദ്യവിരുദ്ധനയം ഉപകരിക്കൂ.

മദ്യവരുമാനം സര്‍ക്കാരിന്‍റെ താല്കാലിക വരുമാനം മാത്രമാണ്. ലഭിക്കുന്ന വരുമാനത്തിന്‍റെ പതിന്മടങ്ങിരട്ടിയാണ് മദ്യപാനം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നത്.

സംസ്ഥാനത്തുടനീളം ലഹരിമോചന ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന എക്സൈസ് മന്ത്രിയുടെ പ്രതികരണം വിരോധാഭാസമാണ്. യഥേഷ്ടം മദ്യശാലകള്‍ തുറക്കാതെ നിലവിലുള്ള മദ്യാസക്തി രോഗികളെ ചികിത്സിക്കാന്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുകയാണ് വേണ്ടത്. മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്‍റെ ആത്യന്തിക ലക്ഷ്യമെന്ന് പറഞ്ഞവര്‍ ഇതിനായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ട റി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org