മദ്യവിരുദ്ധ സമിതി സമ്മേളനം

മദ്യവിരുദ്ധ സമിതി സമ്മേളനം

പെരുമ്പാവൂര്‍: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ മദ്യശാലകളും അടച്ചൂപട്ടണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയോ അപ്പീലോ നല്കരുതെന്നു കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം അങ്കമാലി അതിരൂപതാ സമിതി പെരുമ്പാവൂര്‍ വല്ലം ഫൊറോനാ പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.
രാവിലെ അതിരൂപതാ നേതൃയോഗം ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അ ഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോ ബിന്‍ ടോം വടക്കേടത്ത്, ഫാ. മാര്‍ട്ടിന്‍ മാടവന, അതിരൂപതാ ഭാരവാഹികളായ ചാണ്ടി ജോസ്, എം.പി. ജോ സി, ഷൈബി പാപ്പച്ചന്‍, ജെയിംസ് ഇലവുംകുടി, കെ.ഒ. ജോയി, സാബു ആന്‍റണി, ബിജു പാറപ്പുറം, മേരി പീറ്റര്‍, ബാബു പോള്‍. കെ. ഡൊമിനിക്, പൗളിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു നടന്ന വല്ലം ഫൊറോനാ കെ.സി.ബി.സി മദ്യവിരുദ്ധസമിതി കണ്‍വെന്‍ഷന്‍ ഫൊറോനാ വികാരി ഫാ. തോമസ് പാറേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനയുടെ പരിധിയില്‍ വരുന്ന വിവിധ ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി വല്ലം ഫൊറോനാ മദ്യവിരുദ്ധ കമ്മിറ്റി രൂപകീരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org