മദ്യനയത്തില്‍ സര്‍ക്കാരിന് ധനമോഹം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മദ്യനയത്തില്‍ സര്‍ക്കാരിന് ധനമോഹം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മദ്യനയത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ധനമോഹമാണുള്ളതെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി 19-മത് സംസ്ഥാന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. സഭയുടെ എല്ലാവിധ പിന്തുണയും മദ്യവിരുദ്ധ പോരാട്ടങ്ങളോടൊപ്പമുണ്ടെന്നും സമൂഹത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന ഏവരും ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കര്‍ദിനാള്‍ തുടര്‍ന്നു പറഞ്ഞു.

ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. മദ്യ വിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ മുഖ്യസന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, വൈ. രാജു, പ്രസാദ് കുരുവിള, വി.ഡി. രാജു വല്യാറയില്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ആന്‍റണി അറക്കല്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ആന്‍റണി ജേക്കബ് ചാവറ, തങ്കച്ചന്‍ വെളിയില്‍, ഷിബു കാച്ചപ്പള്ളി, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, രാജന്‍ ഉറുമ്പില്‍, ബനഡിക്ട് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org