നിര്‍ദിഷ്ട മദ്യനയം തിരുത്തുകതന്നെ വേണം

നിര്‍ദിഷ്ട മദ്യനയം തിരുത്തുകതന്നെ വേണം

നാടിന്‍റെ സകലമാന നാശത്തിനും നിദാനമായ നിര്‍ദിഷ്ട മദ്യനയം തിരുത്തുകതന്നെ വേണമെന്നും അനുകൂലമായ പ്രതികരണമുണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംയുക്ത കണ്‍വെന്‍ഷന്‍ മുന്നറിയിപ്പു നല്കി.

പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ ആര്‍ച്ചുബിഷപ് സൂസപാക്യം ഉദ് ഘാടനം ചെയ്തു. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ ഇടയാറന്മുള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍, ഇയ്യശ്ശേരി കുഞ്ഞികൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ഷാജഹാന്‍ പി.എച്ച്., ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പ, സൊഹറാബ് കൊടക്കാടന്‍, കുരുവിള മാത്യൂസ്, ഫാ. തോമസ് പഴയചിറപീടികയില്‍, ഡോ. തങ്കം ജേക്കബ്, പ്രദീപ് മാത്യു, വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിച്ച നടപടിയില്‍ കണ്‍വെന്‍ഷന്‍ ശക്തമായി പ്രതിഷേധിച്ചു. നിരുപാധികം ഈ ജനാധികാരം പുനഃസ്ഥാപിക്കണമെന്നും അബ്കാരികള്‍ക്ക് അടിപ്പെട്ടുകൊണ്ട് പുതിയ ഒരു മദ്യശാലയും ആരംഭിക്കരുതെന്നും നിലവിലുള്ളവ ക്രമാനുഗതമായി കുറയ്ക്കുകയാണ് വേണ്ടതെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ തിരുത്താനുള്ള സത്വരനടപടികള്‍ ആവിഷ്കരിച്ചു. ജൂണ്‍ 30-ന് 14 ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ജൂ ലൈ 15-നകം വനിതകളുടെ പ്രതിഷേധസംഗമവും നടക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരത്ത് സര്‍വമത മദ്യവിരുദ്ധ നേതൃസംഗമം സംഘടിപ്പിക്കും. വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 19 അംഗകര്‍മസമിതി രൂപീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org