സര്‍ക്കാരിന്‍റെ മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കും – മദ്യവിരുദ്ധ ഏകോപനസമിതി

കൊച്ചി: വിദ്യാലയങ്ങളുടെ മുറ്റത്തു ബാര്‍ തുറന്നും ബാര്‍ ഉടമകള്‍ക്കു സ്വന്തമായി ബിയര്‍ നിര്‍മ്മിക്കാന്‍ "മൈക്രോ ബ്രൂവറി" തുടങ്ങാന്‍ അനുമതി നല്കിക്കൊണ്ടുമുള്ള സര്‍ക്കാരിന്‍റെ മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുമെന്നു കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃത്വസമ്മേളനം കുറ്റപ്പെടുത്തി.

ജനക്ഷേമമല്ല, മറിച്ച് മദ്യമുതലാളിമാരുടെ താത്പര്യമാണു സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ജനഹിതത്തെ മാനിക്കാതെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്കു മദ്യവിരുദ്ധ ഏകോപന സമിതി നേതൃത്വം നല്കും.

കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. കെ.കെ. കൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, തങ്കച്ചന്‍ വെളിയില്‍, ഡോ. തങ്കം ജേക്കബ്, മിനി ആന്‍റണി, ജോണ്‍സണ്‍ പാട്ടത്തില്‍, ടി.എം. വര്‍ഗീസ്, ജെയിംസ് കോറമ്പേല്‍, അ ഡ്വ. എന്‍. രാജേന്ദ്രന്‍, പി.എച്ച്. ഷാജഹാന്‍, ഹില്‍ ട്ടണ്‍ ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org