മദ്യശാല: സുപ്രീം കോടതി വിധി അട്ടിമറിക്കരുത് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍

മദ്യശാല: സുപ്രീം കോടതി വിധി അട്ടിമറിക്കരുത്  ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍

കൊച്ചി: സുപ്രീം കോടതി വിധിയില്‍ ഒരിടത്തും ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ സു പ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് വിധിയെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ സംഘടിപ്പിച്ച വായ്മൂടിക്കെട്ടി നില്‍പ്പുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
യോഗത്തില്‍ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അദ്ധ്യക്ഷനായിരുന്നു. ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറ മ്പില്‍, ഫാ. ആന്‍റണി അറയ്ക്കല്‍, ഫാ. പോള്‍ കാരാച്ചിറ, ടി.എം. വര്‍ഗീസ്, തങ്ക ച്ചന്‍ വെളിയില്‍, കെ.എ. പൗ ലോസ് കാച്ചപ്പിള്ളി, ജോണ്‍സണ്‍ പാട്ടത്തില്‍, പി.എച്ച് ഷാജഹാന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, എം.ഡി. റാഫേല്‍, സിസ്റ്റര്‍ ആന്‍, ജയിംസ് കോറമ്പേല്‍, കെ.വി. ക്ലീറ്റസ്, എം. എല്‍. ജോസഫ്, ഫാ. പ്രവീണ്‍ മണവാളന്‍, ഫാ വര്‍ഗീസ് മുണ്ടയ്ക്കല്‍, അജാ മളന്‍, ബനഡിക്ട് ക്രിസോസ്റ്റം, തോമസുകുട്ടി മണക്കുന്നേല്‍, ട്രീസ തോമസ്, ഷൈ ബി പാപ്പച്ചന്‍, സിസ്റ്റര്‍ മരി യൂസ, മേരി സദാനന്ദപൈ, ഐ.സി. ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org