മദ്യശാല: സുപ്രീം കോടതി വിധി അട്ടിമറിക്കരുത്  ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍

മദ്യശാല: സുപ്രീം കോടതി വിധി അട്ടിമറിക്കരുത്  ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്തു ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തീര്‍ത്തും ജനക്ഷേമവിരുദ്ധവും കോടതിവിധിയോടുള്ള അനാദരവുമാണെന്നും അതില്‍ കേരള സമൂഹം ഒന്നടങ്കം സംഘടിച്ചു വിധി നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍ പ്രസ്താവിച്ചു.
വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം ഹൈക്കോടതി കവലയില്‍ സംഘടിപ്പിച്ച 'മദ്യവിപത്തിനെതിരെ ഏകദിന ഉപവാസധര്‍ണ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതാ വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്‍റ് തങ്കച്ചന്‍ വെളിയില്‍, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, അഡ്വ. ചാര്‍ളി പോള്‍, ഫാ. വര്‍ഗീസ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, റാഫേല്‍ എം.ഡി. ജെസ്സി ഷാജി, കെ.വി. ക്ലീറ്റസ്, സി. ആന്‍, സി. അലക്സാന്‍ഡ്ര, സി. ഗ്ലെന്‍ഡ, കെ.വി. സെ ബാസ്റ്റ്യന്‍, അഡ്വ. ഷൈ റിന്‍, അഡ്വ. ജോസഫ് ചേലാട്ട്, അഡ്വ. ജേക്കബ് മുണ്ടക്കല്‍ ഫാ. റാഫേല്‍ ആന്‍റണി, ഫാ. ജോബ് കുണ്ടോ ണി, ആഗ്നസ് സെബാസ്റ്റ്യന്‍, ശാന്ത ജൂഡ്, മോളി പീറ്റര്‍, മിനി ആന്‍റണി, സി.ജെ. ജോസഫ്, ലിനി ജോയി, ജൂഡ്, തങ്കച്ചന്‍, ആനി റാഫി, മോളി ജോയി തുട ങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org