മദ്യശാലകള്‍ തുറക്കരുത്

മദ്യശാലകള്‍ തുറക്കരുത്
Published on

അങ്കമാലി: 'മദ്യശാലകള്‍ തുറക്കരുത് കുടുംബങ്ങള്‍ തകര്‍ക്കരുത്' എന്ന മുദ്രാവാക്യവുമായി കെ സി ബി സി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ എകോപന സമിതി, മദ്യവിരുദ്ധ ജനകീയ മുന്നണി, കേരള മദ്യനി രോധന സമിതി എന്നി മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ചും മാസ്കും ധരിച്ച് അഞ്ച് പേര്‍ വീതമാണ് വിവിധ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കരുത് എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചത്. വൈദികര്‍, സിസ്റ്റേ ഴ്സ് എന്നിവരും ഇതില്‍ പങ്കാളികളായി. വീട്ടിലിരുന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

കെ സി ബി സി മദ്യവിരുദ്ധ സമിതി അതിരൂപത തലത്തില്‍ നടത്തിയ പ്രതിഷേധ സമരം അങ്കമാലിയില്‍. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉല്‍ഘാടനം ചെയ്തു. സമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്‍റ് കെ എ പൗലോസ് മുഖ്യസന്ദേശം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org