Latest News
|^| Home -> Kerala -> മദ്യവിരുദ്ധ നോവല്‍ പുനഃപ്രസിദ്ധീകരിച്ചു

മദ്യവിരുദ്ധ നോവല്‍ പുനഃപ്രസിദ്ധീകരിച്ചു

Sathyadeepam

കൊച്ചി: മലയാളത്തിലെ ആദ്യത്തെ മദ്യവിരുദ്ധ നോവലും ആദ്യ സുറിയാനി കത്തോലിക്കാ നോവലുമെന്ന വിശേഷണമുള്ള “ത്രേസ്യാമ്മ” പുനഃപ്രസിദ്ധീകരിച്ചു. 1922-ല്‍ കരോട്ട് സി. ജോര്‍ജ് രചിച്ച നോവല്‍, ഡോ. ജോര്‍ജ് ഇരുമ്പയമാണ് കണ്ടെത്തി പഠനവും എഡിറ്റിങ്ങും നടത്തി പുനഃപ്രസിദ്ധീകരണത്തിന് ഒരുക്കിയത്. മേജര്‍ ആര്‍ച്ച്ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുസ്തകം പ്രകാശനം ചെയ്തു. കെ.സി.ബി. സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. ജോര്‍ജ് ഇരുമ്പയം, പ്രൊഫ. മിനി സെബാസ്റ്റ്യന്‍, കവി എസ്. രമേശന്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*