മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തില്‍ നിതീഷ് കുമാര്‍ മുഖ്യാതിഥി

Published on

സഭയിലും പൊതുസമൂഹത്തിലും ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ജാഗ്രതയോടെ ശക്തമാക്കാനുള്ള സന്ദേശം ഉയര്‍ത്തി കെസിബിസി മദ്യവിരുദ്ധ സമിതിയു ടെ 18-ാം സംസ്ഥാന സമ്മേളനം ഏപ്രില്‍ 21-ന് ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്ത് നടക്കുമെന്ന് സംസ്ഥാ ന സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ പ്രസാദ് കുരുവിള അറിയിച്ചു. ബീഹാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നിശ്ചയ ദാര്‍ഢ്യത്തോടെ വിജയകരമായി നടപ്പാക്കി പൊതുസമൂഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് സമ്മേളനത്തിന്‍റെ മുഖ്യാതിഥി. സി.ബി.സി.ഐ. പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org