വര്‍ദ്ധിതമാകുന്ന വര്‍ഗീയത ആശങ്കാജനകം – മലങ്കര കത്തോലിക്കാ സൂനഹദോസ്

രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയത ഉത്കണ്ഠപ്പെടുത്തുന്നു വെന്നും വിവിധ മതവിശ്വാസങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരത്തു നടന്ന മലങ്കര കത്തോലിക്കാ എപ്പിസ്കോപ്പല്‍ സൂനഹദോസ് അഭിപ്രായപ്പെട്ടു. മതാടിസ്ഥാനത്തി ലുള്ള വേര്‍തിരിവിനു രാജ്യം വേദിയാകാന്‍ പാടില്ല. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും പ്രധാനപ്പെട്ടതും എന്നും കാത്തു പരിപാലിക്കേണ്ടതുമാണ്. വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്‍റെ മഹത്ത്വം. ഭാരതത്തിന്‍റെ ശ്രേഷ്ഠമായ ഭരണഘടനയും സംസ്കാരവും ലോകത്തിനു മാതൃകയായി എക്കാലവും നിലനില്‍ക്കപ്പെടണം

പൊതുവായ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളോടും തുറന്ന ചര്‍ച്ചയ്ക്കു തയ്യാറകണമെന്നു സൂനഹദോസ് സൂചിപ്പിച്ചു. ഏതു പ്രശ്നത്തിനും സമാധാനപൂര്‍ണമായ പരിഹാരമാണ് ആവശ്യം. അക്രമം ഒന്നിനും പരിഹാരമല്ല. ഭാരതത്തിന്‍റെ വികസനത്തിലും വളര്‍ച്ചയിലും വിവിധ വിശ്വാസി സമൂഹങ്ങളും ന്യൂനപക്ഷങ്ങളും നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കപ്പെടരുത്. ഗര്‍ഭച്ഛിദ്രനിയമ ഭേദഗതി ബില്ല് നിയമവിധേയമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും സൂനഹോസ് ആവശ്യപ്പെട്ടു. സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ സമ്മേളിച്ച സൂനഹദോസില്‍ സഭയിലെ എല്ലാ ബിഷപ്പുമാരും സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org