മലയാറ്റൂര്‍ തീര്‍ത്ഥാടനം

മലയാറ്റൂര്‍ തീര്‍ത്ഥാടനം

മലയാറ്റൂര്‍ പുതുഞായര്‍ തിരുനാളിന്റെയും കുരിശുമുടി തീര്‍ത്ഥാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 10, 11 തീയതികളിലാണ് പുതുഞായര്‍ തിരുനാള്‍. രാവിലെ 6 മണി മുതല്‍ വൈകുന്നേരം ആറുമണി വരെ മാത്രമേ കുരിശുമുടി കയറാന്‍ അനുവദിക്കൂ. ഭക്തജനങ്ങള്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് വേണം മലകയറ്റം ആരംഭിക്കാന്‍. രൂപങ്ങളോ, കുരിശുകളോ മറ്റു വിശുദ്ധ വസ്തുക്കളോ തൊട്ടുമുത്താന്‍ അനുവാദമില്ല. നേര്‍ച്ചകളായി ഒന്നും തന്നെ മലമുകളില്‍ നല്‍കുന്നതല്ല. അത്ഭുത നീരുറവയില്‍ നിന്നും വെള്ളംകോരി എടുക്കുന്നതിനും അനുവാദം ഉണ്ടായിരിക്കുന്നതല്ല. മലമുകളില്‍ എല്ലാ ദിവസവും രാവിലെ 6.00 നും, 7.30 നും, 9.30 നും വൈകുന്നേരം 6.00 നും കുര്‍ബാനകള്‍ ഉണ്ടായിരിക്കും. വ്യക്തികള്‍ ഒന്നിച്ചുചേര്‍ന്ന് സംവഹിച്ചുകൊണ്ടുവരുന്ന വലിയ കുരിശുകള്‍ കുരിശുമുടിയിലേക്ക് കയറ്റുന്നത് അനുവദിക്കുന്നതല്ല. പുതുഞായര്‍ തിരുനാളിനും എട്ടാമിടത്തിനും വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടു പ്രദക്ഷിണങ്ങള്‍ ഉണ്ടാകാറുണ്ട്. അതു ശനിയാഴ്ച മാത്രമാക്കി യായിരിക്കും ഈ വര്‍ഷം നടത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org