മത്സ്യകൃഷി പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും

മത്സ്യകൃഷി പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മത്സ്യകൃഷി പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ നടത്തപ്പെട്ട പരിശീലനപരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സ് വര്‍ഗീസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മത്സ്യഫെഡ് കോട്ടയം ജില്ല ഓഫീസ് അസിസ്റ്റന്‍റ് മാനേജര്‍മാരായ എന്‍. അനില്‍, ജെ. ശ്രീകുമാരി, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് ശാസ്ത്രീയ മത്സ്യകൃഷിയില്‍ അറിവ് പകരുന്നതോടൊപ്പം ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കട്ല, രോഹു, ഗ്രാസ്കാര്‍പ്പ് എന്നീ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ലഭ്യമാക്കി. പരിശീ ലനത്തിന് എന്‍. അനില്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org