മനഃശാസ്ത്രജ്ഞര്‍ക്ക് പരിശീലനം

മനഃശാസ്ത്രജ്ഞര്‍ക്ക് പരിശീലനം

കൊച്ചി: EMDR Therapy (Eye Movement Desensitization and Reprocessing) Asia Asosciation ന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രസക്തരായ സൈക്കോ തെറാപ്പിസ്റ്റുമാരെ പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ഇടക്കൊച്ചി ആശ്രയില്‍വച്ചാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചത്.

പ്രകൃതിദുരന്തത്തോടോ ആകസ്മിക സംഭവങ്ങളോടനുബന്ധിച്ചോ ഉണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും തുടര്‍ ജീവിതത്തെ ബാധിക്കാതിരിക്കാനുമുള്ള ട്രോമാ/സമ്മര്‍ദത്തെ സുഖപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിനു ള്ള ചികിത്സാരീതികളാണ് ഇതിലുള്ളത്. അന്തര്‍ദേശീയ പരിശീലകരായ കെല്ലി സ്മിത്ത് ടെന്‍റ്, സൈഡി, (അമേരിക്ക) EMDR Asia പ്രസിഡന്‍റ് ഡോ. മൃണാളിനി, സൗത്ത് ഇന്ത്യന്‍ റെസിഡന്‍റ് ഫാ. ചില്‍ടണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി ഈ ചികിത്സാരീതി പരിശീലിപ്പിച്ചത്.

ചെല്ലാനം സെന്‍റ് മേരിസ് സ്കൂളിലെ ഓഖി ബാധിത കുട്ടികള്‍ക്ക് EMDR ഗ്രൂപ്പ് തെറാപ്പി നല്‍കി. കേരളത്തിന്‍റെ വിവിധ ഭാഗത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച ഇവര്‍ ദുരിതബാധിതാ മേഖലകളില്‍ മാനസിക സംഘര്‍ഷമുള്ളവര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഡോ. സിസ്റ്റര്‍ ജോയ്സ്, ജോസ്, ഫാ. ബിന്നി, ഡോ. സന്ദീഷ്, ബ്ലെസി, വിനീത, ഡോ. ഫാ. ജോ, സിസ്റ്റര്‍ റജീന, ജിന്‍സി മാത്യു, ഡോ. സാനി, ഫാല്‍ ചില്‍ട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org