ത്രിദിന ദേശീയ മനഃശാസ്ത്ര കോണ്‍ഫെറന്‍സ്

മുണ്ടൂര്‍: യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗം നടത്തിയ ത്രിദിന ദേശീയ മനഃശാസ്ത്ര കോണ്‍ഫെറന്‍സിന്‍റെ സമാപനസമ്മേളനം കേരള സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും മങ്കട ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാളുമായ ഡോ. എന്‍. വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടര്‍ ഫാ. ജെയ്സണ്‍ ചോതിരക്കോട്ട് അദ്ധ്യക്ഷപ്രസംഗം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ. ടോമി ആന്‍റണി മുഖ്യപ്രഭാഷണവും വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ലാലു ഓലിക്കല്‍ ആശംസയും പറഞ്ഞു. വിവിധ കോളജുകളില്‍ നിന്നും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവര്‍ക്കും മത്സരവിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ഉണ്ടായിരുന്നു. സൈക്കോളജി വിഭാഗം അസി. പ്രഫ. നീതുമോള്‍ സ്വാഗതവും വിദ്യാര്‍ത്ഥി അബിന്‍ അജയ് നന്ദിയും പറഞ്ഞു.
ബാംഗ്ലൂര്‍ ജൈന്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് സൈക്കോളജിസ്റ്റ് മെബിന്‍ വില്‍സണ്‍ ക്രിമിനല്‍ കുറ്റാന്വേഷണങ്ങളില്‍ ഫോറന്‍സിക് സൈക്കോളജിയെക്കുറിച്ചു ക്ലാസ്സെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org