മാനന്തവാടി രൂപതയ്ക്കു പുതിയ വികാരി ജനറാള്‍

മാനന്തവാടി: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി പലേമാട് പള്ളി വികാരിയായ ഫാ. അബ്രഹാം നെല്ലിക്കലിനെ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിയമിച്ചു. രൂപതാ വികാരി ജനറാളായിരുന്ന മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്ഥലം മാറുന്ന സാഹചര്യത്തിലാണ് അബ്രാഹം നെല്ലിക്കല്‍ നിയമിതനായത്.

1961 ജൂണ്‍ 19-ന് ജനിച്ച അച്ചന്‍ മാനന്തവാടി കത്തിഡ്രലില്‍ അസി. വികാരിയായും തലഞ്ഞി, പാടിച്ചിറ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷിയേറ്റും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ അച്ചന്‍ പത്തു വര്‍ഷത്തോളം തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസ്സറായും വൈസ് റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറുമാണ്. 1987 ഏപ്രില്‍ 28-ന് പൗരോഹിത്യം സ്വീകരിച്ച അച്ചന്‍റെ പൗരോഹിത്യ സ്വീകരണത്തിന്‍റെ 30-ാം വാര്‍ഷികദിനത്തിലാണു മാനന്തവാടി രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസായി നിയമിതനായിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org