മണിപ്പൂരില്‍ കത്തോലിക്കാ മിഷനറി സ്കൂളിനു തീയിട്ടു

മണിപ്പൂരില്‍ കത്തോലിക്കാ മിഷനറി സ്കൂളിനു തീയിട്ടു

മണിപ്പൂരിലെ സുഖ്നുവില്‍ കത്തോലിക്കാ മിഷനറി സ്കൂളായ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ തീയിട്ടു ചാമ്പലാക്കി. സ്കൂളിലെ പ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ ഉള്‍പ്പെടെ പത്തു മുറികള്‍ പൂര്‍ണമായും മറ്റു ചില മുറികള്‍ ഭാഗികമായും കത്തി നശിച്ച നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.

മണിപ്പൂരിലെ പഴക്കമേറിയ സ്കൂളികളിലൊന്നാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ച സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. അടുത്തിടെ സ്കൂളിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിന്‍റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്കൂളിനും അധ്യാപകര്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ അച്ചടക്ക നടപടിയെടുത്തത്. അതേസമയം ഇവരെ ക്ലാസ്സില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഫാ. ഡൊമിനിക് പറഞ്ഞു. അച്ചടനടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രാദേശിക വിദ്യര്‍ത്ഥി സംഘടന മുന്നോട്ടു വന്നിരുന്നു. സ്കൂള്‍ തീവച്ച സംഭവത്തില്‍ അവരുടെ പങ്കും സംശയിക്കുന്നുണ്ട്.

സ്കൂള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും സ്കൂളിന്‍റെ പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇംഫാലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സുഖ്നുവിലെ സെന്‍റ് ജോസഫ് സ്കൂളില്‍ 1400-ല്‍പരം വിദ്യര്‍ത്ഥികളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org