മനുഷ്യസൗഹാര്‍ദ്ദത്തിന്‍റെ കൂട്ടായ്മ

മനുഷ്യസൗഹാര്‍ദ്ദത്തിന്‍റെ കൂട്ടായ്മ

തൃശൂര്‍: മനുഷ്യന്‍ ഏകനാകുമ്പോള്‍ ദുര്‍ബലനും ഹ്രസ്വ ദൃഷ്ടിയും ആയിത്തീരുമെന്ന് തൃശൂര്‍ സത്സംഗിന്‍റെ സൗഹൃദ് ദിനാചരണം അഭിപ്രായപ്പെട്ടു. നേരെ കണ്ണില്‍ നോക്കി ഹൃദയം തുറന്ന് സംസാരിക്കുന്ന മുന്‍ കാലശീലം മൊബൈല്‍ ഫോണ്‍ വിപ്ലവത്തിലൂടെ നമുക്ക് അന്യമായത് സമൂഹത്തിന് വിനയായെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതത്തിന്‍റെ പാരമ്പര്യം സംസ്കാരങ്ങളുടെ സമന്വയവുമാണ്. എന്നാല്‍ ഈയിടെ കണ്ടുവരുന്ന നിര്‍ബന്ധത്തിന്‍റെയും ഏകാധിപത്യ ശൈലിയുടെയും പ്രവര്‍ത്തനങ്ങള്‍ മനുഷ്യഹൃദയങ്ങളെ തമ്മില കറ്റി. തെറ്റിദ്ധാരണ പരത്തി വിവിധ വിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്നത് ഭാരതത്തിന്‍റെ ഭാവിയെ അസ്ഥിരപ്പെടുത്തുന്നു. ബഹുസ്വരതയാകണം ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. സത്സംഗ് സം ഘടിപ്പിച്ച ലോക സൗഹൃദ ദിനാചരണത്തില്‍ സത്സംഗ് രക്ഷാധികാരി ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, പ്രസ് ക്ലബ് പ്രസിഡന്‍റ് കെ. പ്രഭാത്, കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ബാബു വെളപ്പായ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളജുകളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമേ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ മധുരം പങ്കുവച്ചും സമ്മാനങ്ങള്‍ കൈമാറിയും കൂട്ടായ്മയെ ശ്രദ്ധേയമാക്കി. ജീവന്‍ ടിവി, ന്യൂസ് എഡിറ്റര്‍, ബാബു വെളപ്പായ മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org