മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതരുടെ സംഗമം

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ മൂവ്മെന്‍റ് ഓഫ് വിമെന്‍ റിലീജിയസിന്‍റെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനം ബാംഗ്ലൂരില്‍ നടന്നു. ഭാരതത്തിലും ശ്രീലങ്കയിലുമുള്ള വിവിധ സന്യാ സസഭകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു. 2009 ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയില്‍ ഇന്ത്യയ്ക്കു പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സമര്‍പ്പിതസമൂഹങ്ങളും അംഗങ്ങളാണ്.

വേശ്യാവൃത്തിക്കും നിര്‍ബന്ധിത തൊഴിലിനും അവയവദാന ത്തിനും വേണ്ടി മനുഷ്യക്കടത്തു നടത്തുന്നതിനെതിരെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് മൊറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭ ഏറെ ജാഗ്രതയോടെ ഇടപെടുന്ന രംഗമാണ് മനുഷ്യക്കടത്തിന്‍റേതെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതര്‍ക്ക് എല്ലാവിധ പിന്തുണയും സഭ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഫാ. എഡ്വേര്‍ഡ് തോമസ്, ലൂക്കോസ് വള്ളത്തറ, സിസ്റ്റര്‍ ലിസ്സി റോസ്, ഫാ. സ്റ്റാന്‍സലസ് ഡിസൂസ, സിസ്റ്റര്‍ ഗ്രേസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org