മനുഷ്യക്കടത്തിനെതിരെ യു എന്‍ നടപടികള്‍ വേണം വത്തിക്കാന്‍

മനുഷ്യക്കടത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടു. സായുധ സംഘര്‍ഷങ്ങളും മനുഷ്യക്കടത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും അതിനാല്‍ യുഎന്‍ സുരക്ഷാസമിതിക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും യുഎന്നിലെ വത്തിക്കാന്‍ പ്രതിനിധിയായ ആര്‍ച്ചു ബിഷപ് ബെനഡിക്ട് ഓസാ വ്യക്തമാക്കി. ഈ രംഗത്തുണ്ടായിരിക്കുന്ന വെല്ലുവിളിയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രതികരണം വളരെ ദുര്‍ബലമാണ്. ഇതേക്കുറിച്ചുള്ള പൊതുജനാവബോധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഭരണകൂടങ്ങളുടെയും നീതിന്യായസംവിധാനങ്ങളുടെയും ക്രമസമാധാനപാലകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഏകോപനം മനുഷ്യക്കടത്ത് ചെറുക്കുന്നതിന് ആവശ്യമാണ്. ഈ ഏകോപനം നിര്‍വഹിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണ്- ആര്‍ച്ചുബിഷപ് ഓസാ വിശദീകരിച്ചു. ദശലക്ഷക്കണക്കിനു കുട്ടികളും സ്ത്രീകളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് അടിമകള്‍ക്കു സമാനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞു പോരുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org