മനുഷ്യക്കടത്ത് സമൂഹശരീരത്തിലെ ഉണങ്ങാത്ത മുറിവ് : മാര്‍പാപ്പ

മനുഷ്യക്കടത്ത് സമൂഹശരീരത്തിലെ ഉണങ്ങാത്ത മുറിവ് : മാര്‍പാപ്പ
Published on

സമൂഹശരീരത്തില്‍ ഉണങ്ങാതിരിക്കുന്ന ഒരു മുറിവാണ് മനുഷ്യരെ അടമകളെ പോലെ കണക്കാക്കി ക്രയവിക്രയം ചെയ്യുന്ന പരിപാടിയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സെ.പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടെയാണ് മാര്‍പാപ്പ മനുഷ്യക്കടത്തിനെതിരെ പ്രതികരിച്ചത്. മനുഷ്യരെ ക്രയവിക്രയത്തിനു വിധേയമാക്കുന്നതിനെതിരായ യു എന്‍ ദിനാചരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ഈ വിഷയം പരാമര്‍ശിച്ചത്. അവയവങ്ങള്‍ക്കും ലൈംഗികചൂഷണങ്ങള്‍ക്കും അടിമവേലയ്ക്കുമായി വര്‍ഷം തോറും ആയിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും നിരപരാധികളെയും ഇന്നും വിധേയരാക്കുന്നുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത് അശ്ലീലവും ക്രൂരവും കുറ്റകരവുമാണ്. അടിമത്തത്തിന്‍റെ ഈ ആധുനിക രൂപത്തിന് അറുതി വരുത്താന്‍ ആഗോളസമൂഹമൊന്നായി പരിശ്രമിക്കണം – മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org