Latest News
|^| Home -> National -> മാര്‍ അബിമലേക്ക് മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്

മാര്‍ അബിമലേക്ക് മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്

Sathyadeepam

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയിലെ മാര്‍ അബിമലേക്ക് തിമോത്തിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ആഗോള പൗരസ്ത്യ കല്‍ദായ സഭയുടെ ആസ്ഥാനമായ ഇറാക്കിലെ എര്‍ബിലില്‍ ചേര്‍ന്ന സൂനഹദോസ് തീരുമാനിച്ചു. 1945 ഏപ്രില്‍ 30-ന് തൃശൂരിലെ മെത്രാപ്പോലീത്തന്‍ അരമനയില്‍ ദിവംഗതനായ മാര്‍ അബിമലേക്ക് തിമോത്തിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതോടെ കല്‍ദായ സഭയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധനുമാകും അദ്ദേഹം.

1908-ല്‍ ഇന്ത്യയിലെത്തിയ മാര്‍ അബിമലേക്ക് ജന്മംകൊണ്ട് തുര്‍ക്കി വംശജനെങ്കിലും ആത്മീയ ജീവിതം കൊണ്ട് ഭാരതീയനായി മാറി. ഖദര്‍ ളോഹ ധരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നാട്ടുകാര്‍ക്കൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം സമരം ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളുമായി സൗഹൃദം പുലര്‍ത്തിയിരുന്ന മാര്‍ അബിമലേക്ക് മെത്രാപ്പോലീത്ത സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായി ഇടപെട്ടു. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം മലയാളം പഠിക്കുകയും സുറിയാനി ഭാഷയില്‍നിന്നു മലയാളത്തിലേക്ക് പ്രാര്‍ത്ഥനകള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

Leave a Comment

*
*