കോവിഡ് 19; ഒറ്റക്കെട്ടായി മുന്നേറണം — മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Published on

കോവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ആശങ്കാജനകവും ദീര്‍ഘകാല ഭീഷണി ഉയര്‍ത്തുന്നതാണെന്നും ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് പരിഹാരമെന്നും തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ സമഗ്ര കാര്‍ഷിക വികസന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക, രാഷ്ട്രീയ, സംഘടനാ തലങ്ങളിലും കൂട്ടായ്മയ്ക്കും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ ക്കു ന്യായവില ഉറപ്പാക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുള്ള ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു രാജ്യത്തും വിദേശത്തും വിപണനം നടത്തുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.

പി.ജെ ജോസഫ് എംഎല്‍എ വിഷയാവതരണം നടത്തി. ജോസ് കെ മാണി എംപി, ഡീന്‍ കുര്യാക്കോസ് എംപി, ജെയിംസ് മാത്യു എംഎല്‍എ, ജോമി മാത്യു, ഫാ. മാത്യു മാളിയേക്കല്‍, ജോസ് ജേക്കബ്, കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ഭദ്രാവതി മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. മോഹന്‍ തോമസ്, ബെന്നി പുളിക്കക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രൊജക്ടുകളുടെ രൂപരേഖ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ അവതരിപ്പിച്ചു. ബിഷപ്പുമാരും വൈദികരുമടക്കം 23 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org