Latest News
|^| Home -> Kerala -> മൂല്യങ്ങളുടെ വഴികാട്ടികളാകാന്‍ അമ്മമാര്‍ക്കു സാധിക്കണം -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

മൂല്യങ്ങളുടെ വഴികാട്ടികളാകാന്‍ അമ്മമാര്‍ക്കു സാധിക്കണം -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Sathyadeepam

കൊച്ചി: വിശ്വാസ, ധാര്‍മിക, കാരുണ്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടു കുടുംബത്തിലും സഭയിലും സമൂഹത്തിലും വഴികാട്ടികളാകാന്‍ അമ്മമാര്‍ക്കു സാധിക്കണമെന്നു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ മാതൃവേദിയുടെ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃവേദി ബിഷപ് ഡലഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ അധ്യക്ഷത വഹിച്ചു. മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്‍റ് ഡോ. കെ.വി. റീത്താമ്മ, ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍, സിസ്റ്റര്‍ ഗ്ലാഡിസ്, റോസ്ലി തട്ടില്‍, സിജി ലൂക്സണ്‍, സെക്രട്ടറി ജോസി മാക്സിന്‍, ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് ക്ലാസ് നയിച്ചു. 17 രൂപതകളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുത്തു.

Leave a Comment

*
*