പാവങ്ങളെയും പ്രകൃതിയെയും കരുതലോടെ പരിപാലിക്കുക – ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍

പാവങ്ങളെയും പ്രകൃതിയെയും കരുതലോടെ പരിപാലിക്കുക – ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍

കൊച്ചി: കേവലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പാവപ്പെട്ട മനുഷ്യരെ സ്വാശ്രയത്വത്തിലേക്കു നയിക്കുന്നതിനും മലിനമാക്കപ്പെടുന്ന പ്രകൃതിയെ കരുതലോടെ പരിപാലിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ മുഖ്യലക്ഷ്യമാക്കി മാറ്റാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖലയിലെ പ്രളയ ദുരിതബാധിതര്‍ക്കായി സഹൃദയ വഴി അതിരൂപത നടപ്പാക്കുന്ന "നാമൊന്നായ് മലബാറിനൊപ്പം" പദ്ധതി അപരന്‍റെ നന്മയ്ക്കായുള്ള നമ്മുടെ കരുതലിന്‍റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. സേവ് എ ഫാമിലി പ്ലാന്‍ സ്ഥാപകന്‍ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സഹൃദയ അങ്കണത്തില്‍ അദ്ദേഹം ഓര്‍മ്മ മരം നട്ടു. സഹൃദയയുടെ വാര്‍ഷികറിപ്പോര്‍ട്ടിന്‍റെയും ഡയറിയുടെയും കലണ്ടറിന്‍റെയും പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഐക്കോ ഡയറക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്, അതിരൂപതാ പി.ആര്‍.ഒ ഫാ. പോള്‍ കരേടന്‍, ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഫാ. ജോസ് മൈപ്പാന്‍, സിസ്റ്റര്‍ ആന്‍ ജോ, അഡ്വ. ചാര്‍ളി പോള്‍, സിജോ പൈനാടത്ത്, സിജോയ് വര്‍ഗീസ്, പി.പി. ജെറാര്‍ദ്, ഡോ. കെ.വി. റീത്താമ്മ, പ്രഫ. റാന്‍സമ്മ പോള്‍, ആല്‍ഫ് ആനി മിനി എന്നിവര്‍ സംസാരിച്ചു. ഫാ. പീറ്റര്‍ തിരുതനത്തില്‍, പാപ്പച്ചന്‍ തെക്കേക്കര, ആനീസ് ജോബ്, കെ.ഓ. മാത്യുസ്, ജീസ് പി. പോള്‍, അനൂപ് ആന്‍റണി എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org