കുടുംബങ്ങള്‍ ദൈവവിളികളുടെ വിളനിലം – മാര്‍ ജോര്‍ജ് ഞരളക്കാട്ട്

കുടുംബങ്ങള്‍ ദൈവവിളികളുടെ വിളനിലം  – മാര്‍ ജോര്‍ജ് ഞരളക്കാട്ട്

സീറോ മലബാര്‍ സഭയിലെ ദൈവവിളി പ്രോല്‍സാഹകര്‍ക്കുവേണ്ടിയുളള രണ്ടാം ഘട്ട പരിശീലന പരിപാടി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. ദൈവവിളി കമ്മീഷന്‍ അംഗവും തലശ്ശേരി അതിരൂപതാദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബങ്ങള്‍ ദൈവവിളികളുടെ വിളനിലങ്ങളാണെന്നും നല്ല കുടുംബങ്ങളില്‍ നിന്നുമാണ് നല്ല ദൈവവിളികളുണ്ടാകുന്നതെന്നും ആര്‍ച്ചു ബിഷപ് പറഞ്ഞു. വിളി നല്‍കുന്നത് ദൈവമാണ്, ഈ വിളി തിരിച്ചറിയാന്‍ യുവതീയുവാക്കളെ സഹായിക്കുന്നതിന് ദൈവവിളി പ്രോല്‍സാഹകര്‍ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റേ ഴ്സ് ഫാ. ഡായി കുന്നത്ത്, റവ. ഡോ. ജി. കടൂപ്പാറയില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടം തൊട്ടില്‍, സി. പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ ഇന്ത്യയുടെ വി വിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം സന്ന്യസ്തരും വൈദികരും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org