Latest News
|^| Home -> Kerala -> “നല്ലൊരു പ്രതിഭയാകണം, പ്രതിയാകരുത്” – മാര്‍ ജേക്കബ് മനത്തോടത്ത്

“നല്ലൊരു പ്രതിഭയാകണം, പ്രതിയാകരുത്” – മാര്‍ ജേക്കബ് മനത്തോടത്ത്

Sathyadeepam

മുണ്ടൂര്‍: ദൈവം തരുന്ന കഴിവുകളെയും അവസരങ്ങളെയും ഉപയോഗിച്ച് നല്ലൊരു പ്രതിഭയ്ക്കു പകരം പ്രതികളാകരുതെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. യുവക്ഷേത്ര കോളജില്‍ സംഘടിപ്പിച്ച ബിഷപ്പിന്‍റെ നാമധേയ പെരുന്നാളാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. തുടര്‍ന്നു കേക്ക് മുറിച്ചു സന്തോഷം പങ്കുവയ്ക്കുകയും കോമേ ഴ്സ് വിഭാഗം തയ്യാറാക്കിയ നോട്ടീസിയാസ് (NOTICIAS) എന്ന ന്യൂസ്ലെറ്റിന്‍റെ പ്രകാശനകര്‍മ്മവും നിര്‍വഹിച്ചു. തുടര്‍ന്നു ആര്‍ട്സ് ആന്‍ഡ് സയന്‍സ് ക്രൈസ്റ്റ് ഹില്‍ ബ്ലോക്കില്‍ പുതുതായി നിര്‍ മിച്ച ചാപ്പലിന്‍റെ വെഞ്ചെരി പ്പു കര്‍മ്മവും നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവമായ ഇനീസി യോ 2017 (INIZIO2017) രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കു നേടിയ കുന്നപ്പുള്ളിക്കാവിലെ അരുണിനെ മെമന്‍റോ നല്കി ആദരിച്ചു. നവവിദ്യാര്‍ത്ഥികള്‍ മെഴുകുതിരി കത്തിച്ചുകൊ ണ്ടു ചെയ്ത പ്രതിജ്ഞാവാചകം കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ലാലു ഓലിക്കല്‍, കോമേഴ്സ് വിഭാഗം മേധാവി ഡോ. മെറ്റില്‍ഡ, ഡാനി, എം.കോം കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ഉപ്പത് ശശിധരന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഷാരോണ്‍, അസി. ഡയറക്ടര്‍ ഫാ. ജെയ്സണ്‍ ചോതിരക്കോട്ട്, നീറ്റ് റാങ്ക് ജേതാവ് അരുണ്‍ രാധാകൃഷ്ണന്‍, സി. പൗളിനോ, പ്രിന്‍സിപ്പല്‍ ടോമി ആന്‍റണി, സി.ജെ. സജോ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*