നഴ്സുമാര്‍ ജീവന്‍റെ കാവലാളാകണം -മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: ജീവിതം ദൈവത്തിന്‍റെ ദാനമാണെന്നും അതിനു കാവലാളായിക്കൊണ്ടു ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് ഒരു യഥാര്‍ത്ഥ ന്ഴ്സ് തന്‍റെ ജീവിതലക്ഷ്യമായി കരുതേണ്ടതെന്നും പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നഴ്സിങ്ങ് കോളജിലെ ബിഎസ്സി പത്താം ബാച്ച്, പോസ്റ്റ് ബിഎസ്സി ആറാം ബാച്ച്, എംഎസ്സി നാലാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങും ബിഎസ്സി 14-ാം ബാച്ചിന്‍റെ തിരി തെളിയിക്കല്‍കര്‍മ്മവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നഴ്സിങ്ങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

അക്കാദമിക് സീന്‍ പി.വി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. തെയ്യാമ്മ ജോസഫ്, ഡയറക്ടര്‍, ഫാ. ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍, കോതമംഗലം സെന്‍റ് ജോസഫ് നഴ്സിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ ഐവാന്‍ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org