ഓരോ മനുഷ്യനും ഭൂമിക്ക് അനുഗ്രഹമാണ് – മാര്‍ ജേക്കബ് മുരിക്കന്‍

ഓരോ മനുഷ്യനും ഭൂമിക്ക് അനുഗ്രഹമാണ് – മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: തനിക്കും മറ്റുള്ളവര്‍ക്കും അനുഗ്രഹമാകാനാണ് ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്‍റെ മനോഹരസൃഷ്ടിയായിരിക്കുന്നതെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. രൂപത കെസിഎസ്എല്‍ 2017-2018 പ്രവര്‍ത്തനവര്‍ഷം പാലാ സെന്‍റ്തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു ജീവിതാവസ്ഥയിലായിക്കൊള്ളട്ടെ, ജോലി എന്തുമായിക്കൊള്ളട്ടെ, മഹത്ത്വം നിറഞ്ഞവരായി ലോകത്തെ പ്രകാശിപ്പിക്കാന്‍ ദൈവനിയോഗം ലഭിച്ചവരാണ് എല്ലാ മനുഷ്യരും. അവനവനോടും മറ്റുള്ളവരോടും നാം അധിവസിക്കുന്ന ഈ ഭൂമിയോടും ആദരവും കരുതലുമുള്ളവരായി വളരാന്‍ ഉത്തമപരിശീലനം ആവശ്യമാണ്. ദൈവത്തിന്‍റെ സമ്മാനമായ ജീവിതം നന്മപ്രവര്‍ത്തനങ്ങള്‍വഴി മഹത്ത്വമുള്ളതാക്കാനുള്ള പരിശീലനമാണ് കെസിഎസ്എല്‍ വിദ്യാര്‍ ത്ഥികള്‍ക്കു നല്കുന്നതെന്നും ബിഷപ് പറഞ്ഞു.

കെസിഎസ്എല്‍ രൂപത പ്രസിഡന്‍റ് സാലി കെ.ജെ. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രസംഗം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ സോയി തോമസ്, മുന്‍ പ്രസിഡന്‍റ് കെ.റ്റി. കുര്യന്‍, മുന്‍ ചെയര്‍മാന്‍ സഞ്ജു സണ്ണി, ചെയര്‍പേഴ്സണ്‍ ബെല്ലാ സണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ ഓര്‍ഗനൈസര്‍ സോജന്‍ കെ.ജെ. സ്വാഗതവും ട്രഷറര്‍ സി. ജെയ്ന്‍ റോസ് സിഎംസി കൃതജ്ഞതയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org