ഇല്ലായ്മയില്‍ നിന്നുള്ള ദാനം ചെയ്യല്‍ മഹത്തരം: മാര്‍ ജോസ് പൊരുന്നേടം

ഇല്ലായ്മയില്‍ നിന്നുള്ള ദാനം ചെയ്യല്‍ മഹത്തരം: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: ഇല്ലായ്മയില്‍ നില്ക്കുമ്പോഴും ദാനം ചെയ്യാനുള്ള മനസ്സ് മഹത്തരമാണെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച് വലിയകൊല്ലി മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് പത്ത് സെന്‍റ് വീതം നല്‍കുന്ന ഭൂമിയുടെ ആധാര കൈമാറ്റം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തരം വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് ഇടവകയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ വെഞ്ചരിപ്പും താക്കോല്‍ ദാനവും രൂപതാധ്യക്ഷന്‍ നിര്‍വ്വഹിച്ചു. മാനന്തവാടി രൂപത, മണ്ഡ്യ രൂപത പിതൃവേദി, മാനന്തവാടി രൂപതാ കെസിവൈഎം, അമേരിക്കയിലെ സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജോണ്‍സണ്‍ കരിമ്പനയ്ക്കലിനെ ചടങ്ങില്‍ ആദരിച്ചു. മാനന്തവാടി രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറയില്‍, മണ്ഡ്യ രൂപത പിതൃവേദി ഡയറക്ടര്‍ ഫാ. റോയി, കെസിവൈഎം രൂപതാ പ്രസിഡന്‍റ് എബിന്‍ മുട്ടപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട്, കൈക്കാരന്മാരായ രാജേഷ് പൈലി പുളിയാനിക്കല്‍, ബെന്നി ഇലവുങ്കല്‍, ബാബു കുമ്പളപള്ളി, സെബാസ്റ്റ്യന്‍ മലയകുന്നേല്‍, സ്റ്റാനി ഇലവുങ്കല്‍, ജോബി കരിമ്പനയ്ക്കല്‍, ജോണ്‍ തിരുമല എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org